ഈരിയ്ക്കല്‍ കുടുംബം - ചരിത്രം

സര്‍വ്വേശ്വരന്റെ കൃപാകടാക്ഷങ്ങള്‍ക്കുപാത്രീഭവിച്ച് നല്ലവീട്ടിൽ ‍ മഠത്തിന്റെ ഒരു ശാഖയാണ് ഈരിക്കല്‍ കുടുംബം. മധ്യകാല തിരുവിതാംകൂര്‍ നായര്‍ സമൂഹത്തിന് അസാമന്യമായ നേതൃത്വ പാടവത്തോടു ദിശാബോധം നൽകി എതാണ് ഈ കുടുംബത്തിനെ അന്യാദൃശമാക്കുന്നത്. ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ നെടിയാണിക്കല്‍ കൈതവന കുടുംബത്തില്‍ നിന്നു വംശവൃക്ഷത്തിന്റെ ആരംഭം തുടങ്ങുന്നതു കാണാം. ക്രിസ്ത്വബ്ദം 8-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് നെടിയാണിക്കല്‍ കൈതവന കുടുംബത്തില്‍ പുണ്യശ്ലോകരായ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു . പൂര്‍വ്വികാര്‍ജ്ജിതമായ അനവധി സ്വത്തുകള്‍ക്കവകാശികളായിരുന്നു ഇവര്‍. ഏതു വിധേനയും ഇവരുടെ സ്വത്തു കൈക്കലാക്കാന്‍ തക്കം പാര്‍ത്തിരുന്നു സ്വസഹോദരന്‍ ഇവരുടെ ജീവനുപോലും ഭീഷണിയുയര്‍ത്തിയിരുന്നു. ഇവരുടെ കുടുംബക്ഷേത്രത്തിലെ പുരോഹിതനായ ബ്രാഹ്മണന്‍ ഇക്കാര്യങ്ങളെല്ലാം അറിഞ്ഞ് ആ സ്ത്രീ രത്‌നങ്ങളുടെ ജിവന് ഒരാപത്തും വരാതെ സംരക്ഷിച്ചു. അങ്ങനെയിരിക്കെ ഒരുനാള്‍ ഈ പുരോഹിത ബ്രാഹ്മണനാല്‍ അനുഗതരായി സഹോദരിമാര്‍ പടിഞ്ഞാറുദിക്കിലേക്കു പലായനം ചെയ്തു. ദേശത്തിനകത്തുള്ള അതിപുരാതനമായ നായര്‍ പ്രഭുകുടുംബമായ പന്തപ്ലാവില്‍ തറവാട്ടില്‍ എത്തിപ്പെട്ടു. അവരുടെ ദൈന്യത്തിലും ദു:ഖത്തിലും മനമലിഞ്ഞ തറവാട്ടു കാരണവര്‍ ഇരു സഹോദരിമാരുടേയും വിവാഹം വരെ അവരെ സംരക്ഷിക്കുവാന്‍ തീരുമാനിച്ചു. അല്പകാലത്തിന് ശേഷം സഹോദരിമാരായ യുവതികളെ പെരിങ്ങാലയിലുള്ള നല്ലവീട്ടിൽ മഠത്തിലെ രണ്ടു സഹോദരന്മാര്‍ വിവാഹം ചെയ്തു. കായംകുളം രാജാവുമായി അടുത്ത ബന്ധം പുലര്‍ത്തുവരായിരുന്നു നല്ല വീട്ടിൽ മഠത്തിലെ കാരണവന്മാര്‍. വിവാഹിതരായ സഹോദരിമാരിലൊരാള്‍ നല്ല വീട്ടിൽ മഠത്തിന്റെ ശാഖകളായ കൈതവനയിലേയും മറ്റെയാള്‍ കൊച്ചു വീട്ടിൽ കുടുംബത്തിന്റേയും ഗൃഹനാഥകളായി രണ്ടു കുടുംബങ്ങളും ഐശ്വര്യത്തോടെ പുലര്‍ന്നു . കൊച്ചുവീട്ടിൽ കുടുംബം സ്ഥായിയായ പുരോഗതി കൈവരിക്കുകയും തലമുറകള്‍ നല്ല നിലയില്‍ ആയിത്തീരുകയും ചെയ്തു. കൊച്ചുവീട്ടിൽ കുടുംബം കാലാന്തരത്തില്‍ വല്ല്യതറയില്‍, കൊച്ചുവീട്ടിൽ , പടിപ്പുരയ്ക്കല്‍, ഈരിക്കല്‍, മംഗലത്ത് എിങ്ങനെ അഞ്ചു ശാഖകളായി രൂപാന്തരപ്പെട്ടു.

നെടിയാണിക്കല്‍ കൈതവനയിൽ നിന്നും വന്ന അമ്മമാരുടെ സ്മരണയ്ക്കായി സര്‍വ്വേശ്വരന്റെ അനുഗ്രഹത്താല്‍ ഈരിക്കല്‍ കുടുംബവും ഇതരശാഖകളും ചേർന്ന് ക്ഷേത്രങ്ങള്‍ നിർമിച്ചിട്ടുണ്ട് അമ്മമാര്‍ ആരാധിച്ചിരന്നു പൂര്‍വ്വികരുടെ ക്ഷേത്രത്തിന് 800 വര്‍ഷത്തെയെങ്കിലും പഴക്കമുണ്ട്. പ്രശ്‌സതുത ക്ഷേത്രത്തിന് പുന:പ്രതിഷ്ഠയടക്കം അനുഷ്ഠാനങ്ങള്‍ യഥാസമയം നടത്തി ഭംഗിയായി സംരക്ഷിച്ചു വരുന്നു . ഇന്ന് ജീവിച്ചിരിക്കുന്ന ഈരിക്കല്‍ ശാഖയിലെ തലമുറയ്ക്ക് കൊച്ചുകല്യാണി എന്ന മാതാമഹിയില്‍ നിാണ് ഈരിക്കല്‍ കുടുംബചരിത്രം ആരംഭിക്കുത് എന്ന അറിവ് മാത്രമാണുള്ളത്. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ തഴവ നെടുമ്പുറത്തു നായര്‍ പ്രഭു കുടുംബമായ ശ്രീ. കുമാരപിള്ളയാണ് കൊച്ചുകല്യാണിയമ്മയെ വിവാഹം കഴിച്ചത്. പ്രശ്‌സതനായ ചവറ ശങ്കരപിള്ള പ്രസ്തുത കുടുംബാംഗമാണ്. കൊച്ചുകല്യാണിയമ്മയുടേയും തഴവ നെടുമ്പുറത്തു കുമാരപിള്ളയുടേയും സന്തതികളില്‍ കൂടിയാണ് വംശവൃക്ഷം ശാഖോപശാഖകളായി തഴച്ചുവളര്‍ത്. അവര്‍ക്കു ഗോവിന്ദപിള്ള, നാരായണപിള്ള, കുഞ്ഞിപ്പിള്ള, നാണികുട്ടിപ്പിള്ള, എിങ്ങനെ നാലു സന്തതികളുണ്ടായി. മേല്‍പ്പറഞ്ഞ നാലു സന്തതികളും ഐശ്വര്യപൂര്‍ണ്ണമായ കുടുംബജീവിതം കെട്ടിപ്പടുത്തു. നാനാ തുറകളില്‍ പ്രശസ്തരായ നിരവധി തിളക്കമാര്‍ വ്യക്തിത്വങ്ങള്‍ ഈ കുടുംബങ്ങളില്‍ നിന്നും പിറവിയെടുത്തു. കൈതവന ക്ഷേത്രത്തതെ ഇന്നു കാണന്ന ഐശ്വര്യത്തോടെ നിലനിര്‍ത്തുതില്‍ ഇവരെല്ലാം ബദ്ധശ്രദ്ധരാണ്. കുടുംബാംഗളെല്ലാം ഈശ്വരാനുഗ്രഹത്താല്‍ ഇന്നും അഭിവൃദ്ദി പ്രാപിച്ചു കൊണ്ടിരിക്കുന്നു . ക്ഷേത്രത്തിന്റെ വാര്‍ഷിക പൂജാനുഷ്ഠാനങ്ങള്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ എല്ലാവരും ക്ഷേത്രത്തില്‍ ഒത്തുചേരാറുണ്ട്. എന്നാല്‍ ക്യത്യാന്തര ബാഹുല്യം കൊണ്ട് ഈരിക്കല്‍ കുടുംബാംഗങ്ങള്‍ക്ക് നിരന്തരം ഇടപഴകാനും ആശയ വിനിമയം നടത്താനും ഈയൊരു പൂജാവേള മാത്രമെ ലഭിച്ചിരന്നുള്ളു. ഇതില്‍ എല്ലാവര്‍ക്കും മനഃക്ലേശം ഉണ്ടായിരുന്നുതാനും.

അങ്ങനെയിരിക്കെ കുടുംബത്തിലെ ഒരു അംഗമായ ശ്രീമാന്‍ ആര്‍.അച്യുതന്‍പിളളയുടെ സഹധര്‍മ്മിണിയായ ശ്രീമതി. കെ. ശ്രീകുമാരിക്ക് കൂട്ടായ്മയുടേയും പാരസ്പര്യത്തിന്റേയും ഒരു അന്തരീക്ഷം ഉണ്ടാക്കണമെന്നും ആ പാരസ്പര്യം സക്രിയമാക്കണമെും ദൈവാനുഗ്രഹത്താല്‍ ഒരു ഉള്‍വിളിയുണ്ടായി. ശ്രീമാതി ശ്രീകുമാരി ഇക്കാര്യം ഭര്‍ത്താവായ ശ്രീ.ആര്‍.അച്യുതന്‍ പിളളയെ ധരിപ്പിച്ചു. അങ്ങനെ കുടുംബത്തിലെ പ്രമുഖ വ്യക്തികളുമായി ഈ വിഷയത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ നടത്തി. ഈ ആശയത്തെ എല്ലാവരും സര്‍വ്വാത്മനാ സ്വാഗതം ചെയ്തു മുക്തകണഠം പ്രശംസിക്കുകയും ചെയ്തു. അങ്ങനെയാണ് കൂട്ടായ്മയുടേയും സഹകരണത്തിന്റേയും ഒരു പാത കണ്ടെത്തണമെന്ന് എല്ലാവര്‍ക്കും തോലുണ്ടാകുന്നതും അതിനായി പരിശ്രമങ്ങള്‍ ആരംഭിച്ചതും നിരന്തരമായ ചര്‍ച്ചകള്‍ക്കും ആരോഗ്യകരമായ സംവാദങ്ങള്‍ക്കും ശേഷം കൂട്ടായ പരിശ്രമഫലമായി 2007ല്‍ ഈരിക്കല്‍ കുടുംബയോഗം സ്ഥാപിതമായി. കുടുംബയോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുതിനും ഏകോപിപ്പിക്കു തിനുമായി 2007-ലെ പൊതുയോഗത്തില്‍ ഒരു അഡ്‌ഹോക്ക് കമ്മറ്റിയ്ക്ക് രൂപം നൽകി . തെരഞ്ഞെടുക്കപ്പെട്ട 9 അംഗങ്ങളായിരുന്നു ഈ കമ്മറ്റിയില്‍ ഉണ്ടായിരുന്നത്. ഇവരില്‍ സര്‍വ്വശ്രീ. നാരായണകുമാര്‍.സി, അച്ചുതന്‍പിള്ള. ആര്‍, പരമേശ്വരന്‍ നായര്‍. സി.എസ്, എിവരെ യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി , ഖജാന്‍ജി സ്ഥാനങ്ങിലേക്കു തെരഞ്ഞെടുത്തു. 2009 ജൂൺ 10 ന് ചാരിറ്റബില്‍ ട്രസ്റ്റ് ആക്ടിന്‍ കീഴില്‍ ഈരിക്കല്‍ കുടുംബയോഗം രജിസ്റ്റര്‍ ചെയ്തു. വാര്‍ഷികാഘോഷ ചടങ്ങുകള്‍ നേത്രചികിത്സാ ക്യാമ്പുകള്‍ മെഡിക്കല്‍ ക്യാമ്പുകള്‍, അര്‍ഹരായ കുടുംബാംഗങ്ങള്‍ക്കു സഹായങ്ങള്‍ നല്‍കി മുഖ്യധാരയിലേക്കെത്തിക്കല്‍ തുടങ്ങിയ ദാന ധര്‍മ്മ പ്രവര്‍ത്തികല്‍ എന്നിവ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കാണ് യോഗം പ്രധാന പരിഗണന നൽകുന്നത് .

കുടുംബയോഗത്തിലെ പുതുതലമുറയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ പ്രോത്സാഹനം നൽകുന്നതിന് ക്യാഷ് അവാര്‍ഡുകളും വിതരണം ചെയുന്നവരുണ്ട് .കുടുംബയോഗം ശ്രദ്ധപതിപ്പിക്കുന്നതിനു മറ്റൊരുതലം കാര്‍ഷിക രംഗമാണ്. കാര്‍ഷികവൃത്തിയുടെ അന്തസ്സും മാന്യതയും വീണ്ടെടുക്കുന്നതിനും കുടുംബയോഗാം ഗണങ്ങളെ കാര്‍ഷിക മേഖലയിലേക്ക് കൊണ്ടുവരുന്നത് പ്രോത്സാഹിപ്പിക്കുതിനുമായി ഈ രംഗത്ത് മികച്ച കര്‍ഷകര്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്യുന്നു . മേല്‍പറഞ്ഞ മേഖലകളിലെല്ലാം എല്ലാ കുടുംബാംഗങ്ങളും ഏകമനസ്സോടെ നിശ്ചയ ദാര്‍ഡ്യത്തോടെ ഒഒറ്റകെട്ടായി പ്രവര്‍ത്തിച്ചുവരുന്നു. ഈ ഐകമത്യം കുടുംബയോഗത്തിനെ അഭിവൃദ്ധിയിലേക്കും ഔത്യത്തിലേക്കും നയിക്കുന്നു. അങ്ങനെ പൊതുസേവനരംഗത്തും വികസനരംഗത്തും പാദമുദ്ര പതിപ്പിക്കാനും യോഗത്തിന് സാധിക്കുന്നു.